USANewsInternational

സര്‍വകലാശാലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അടച്ചു.

പ്രാദേശിക സമയം രാവിലെ 9.45ഓടെയാണ് സംഭവം. സര്‍വകലാശാലയുടെ എഞ്ചിനീയറിങ് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അതേസമയം, ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സര്‍വകലാശാലയിലും പരിസരത്തുമായി നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button