NewsInternational

ലളിത് മോഡിയെ വെറുതെവിടാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്‍റ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നിയമത്തിന്‍റെ നോട്ടപ്പുള്ളിയായിരിക്കെ 2010-ല്‍ രക്ഷപെട്ട് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ലളിത് മോഡിയെ ഇന്ത്യയില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഊര്‍ജ്ജിതമാക്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായത്തോടെ ബ്രിട്ടനുമായി ഇന്ത്യ ഒപ്പിട്ടിട്ടുള്ള “പരസ്പര നിയമ സഹായ” ഉടമ്പടി ഉപയോഗപ്പെടുത്തി ലളിത് മോഡിയെ ബ്രിട്ടനില്‍ നിന്ന്‍ വിട്ടുകിട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്‍റ് ആരംഭിച്ചിരിക്കുന്നത്.

ലളിത് മോഡിക്കെതിരെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കുറ്റപത്രമൊന്നും നിലവിലില്ലാത്തതാണ് ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്‍റിനെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button