Latest NewsNewsIndia

പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: കേന്ദ്ര സർക്കാരിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കൊണ്ടിരിക്കുന്നത് അറിയുന്നില്ലെന്ന് ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ 9 വർഷമായി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു

നേതാക്കളെ ലക്ഷ്യം വെച്ച് ഈ അന്വേഷണ ഏജൻസികളെ ഇറക്കുകയാണ്. നേതാക്കൾ ബിജെപിയിൽ ചേരുന്നതോടെ എല്ലാ അഴിമതിയും മാഞ്ഞുപോകും. തെരുവുനായ്ക്കളെക്കാൾ കൂടുതൽ ഇഡി ഉദ്യോഗസ്ഥരാണ് രാജ്യത്ത് അലഞ്ഞു നടക്കുന്നതെന്നും അദ്ദേഹം പരാമർശിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗെലോട്ടിന്റെ പരാമർശങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോടാസ്രയുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു.

Read Also: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: ആദ്യമായി ബസ്തറിലെ 120 ഗ്രാമങ്ങളില്‍ സ്വന്തമായി പോളിംഗ് ബൂത്തുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button