NewsInternational

മര്യാദ പഠിപ്പിക്കാന്‍ കാട്ടില്‍ ഉപേക്ഷിച്ച കുട്ടിയെപ്പറ്റി പുതിയ വിവരങ്ങള്‍

ടോക്കിയോ: മര്യാദ പഠിപ്പിക്കാനായി മാതാപിതാക്കള്‍ വടക്കന്‍ ജപ്പാനിലെ കരടികള്‍ നിറഞ്ഞ കാട്ടില്‍ ഉപേക്ഷിച്ച 7-വയസുകാരനെ ഒരാഴ്ചയ്ക്ക് ശേഷം ജീവനോടെ കണ്ടെത്തിയതായി ജാപ്പനീസ് അധികൃതര്‍ അറിയിച്ചു.

പരിക്കുകളൊന്നുമില്ലാതെ നല്ല ആരോഗ്യത്തോടെ തന്നെയാണ് കുട്ടിയെ ഒരു സൈനിക ക്യാമ്പിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. യമാട്ടോ തനൂക്ക എന്ന്‍ പേരുള്ള കുട്ടിയെ കണ്ടെത്തിയ വാര്‍ത്തയറിഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി അവനെ തിരഞ്ഞു നടന്നിരുന്ന തിരച്ചില്‍ സംഘാംഗങ്ങള്‍ ആഘോഷം തുടങ്ങി. യമാട്ടോയുടെ ദേഹത്ത് സാരമായ പരിക്കുകളൊന്നുമില്ലെന്ന് തിരച്ചില്‍സംഘത്തലവന്‍ മനാബു തകെഹാരയും സ്ഥിരീകരിച്ചു.

Japanese-Boy-Missing-600x400

ജപ്പാന്‍റെ വടക്കുള്ള ഹൊക്കൈഡോ ദ്വീപുകളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പെരുമാറ്റം ശരിയല്ലെന്ന് പറഞ്ഞു യമാട്ടോയുടെ മാതാപിതാക്കള്‍ അവനെ കുടിവെള്ളം പോലുമില്ലാതെ കാടിനടുത്തുള്ള മലമ്പാതയില്‍ കാറില്‍ നിന്ന്‍ ഇറക്കിവിട്ടത്. കാട്ടുപച്ചക്കറികള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ യമാട്ടോയെ കാണാതെ പോയി എന്നാണ് അവന്‍റെ മാതാപിതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്.

കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തങ്ങളുടെ പതിവായുള്ള പരിപാടികള്‍ റദ്ദാക്കിയാണ് ജാപ്പനീസ് ടെലിവിഷന്‍ ചാനലുകള്‍ സഹകരിച്ചത്.

മാതാപിതാക്കളുടെ നടപടി വന്‍ ജനരോഷം ക്ഷണിച്ചു വരുത്തിയതോടെ അവര്‍ മാപ്പു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button