NewsIndia

ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്

ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ശബരിമലയുടെ സവിശേഷതകൾ മനസ്സിലാക്കുന്നുണ്ടെന്നും , ശബരിമലയെ ദേശീയതീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി 95 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ശബരിമലയെ ദേശീയതീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനേയുണ്ടാകുമെന്നും , അദ്ദേഹം കൂട്ടിച്ചേർത്തു.തീർത്ഥാടനകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ടൂറിസം പദ്ധതിയിൽ ശബരിമലയും, ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ഉൾപ്പെടുത്തുമെന്നും മഹേഷ് ശർമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button