Kerala

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പിണറായി പറഞ്ഞു. ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാടുമായി സംഘര്‍ഷത്തിലൂടെ മുല്ലപ്പെരിയാര്‍ വിഷയത്തിന് പരിഹാരം കാണാനാകില്ല. ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ട് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡാം സുരക്ഷിതമാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതികാര മൂര്‍ത്തിയാകില്ലെന്നും പിണറായി പറഞ്ഞു. പഴയകാല ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടി വന്നാല്‍ എല്‍.ഡി.എഫ് കുറ്റക്കാരല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അത് പ്രതികാര നടപടിയായി കാണേണ്ടതില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button