Kerala

വി.എം സുധീരനെതിരെ തുറന്നടിച്ച് കെ.ബാബു

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ തുറന്നടിച്ച് മുന്‍ മന്ത്രി കെ.ബാബു രംഗത്ത്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേരുന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബാബു സുധീരനെതിരെ തുറന്നടിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇഷ്ടമില്ലാത്ത വകുപ്പ് തന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതായും അപ്രായോഗിക മദ്യനയം നയപ്പാക്കാനായി തന്നെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിതനാക്കിയതായും കെ.ബാബു ആരോപിച്ചു. ഏഴു ദിവസം ദില്ലിയില്‍ നടന്ന ചര്‍ച്ചകള്‍ തന്നെ തോല്‍പ്പിച്ചുവെന്നും കെ.ബാബു യോഗത്തില്‍ പറഞ്ഞു. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് കെ.ബാബു തുറന്നടിച്ചു. യു.ഡി.എഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റിനുമുണ്ട്.

അതേസമയം പരാജയകാരണം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഇന്നും തുടരുകയാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വി.എം സുധീരന്‍ ഇന്ന് മറുപടി നല്‍കും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖയും തയ്യാറാക്കും. 30 ഇന നിര്‍ദേശങ്ങളടങ്ങിയ നയരേഖയും യോഗം ചര്‍ച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button