IndiaNews

സൗരോര്‍ജ്ജ ശേഷിയില്‍ വന്‍വര്‍ദ്ധനവിനൊരുങ്ങി കേന്ദ്രം

പരിശുദ്ധമായ ഊര്‍ജ്ജ മേഖലയുടെ ഈ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചയെ മുന്‍നിര്‍ത്തി പ്രസ്തുത മേഖലയിലെ ഊര്‍ജ്ജശേഷിയില്‍ വന്‍വര്‍ദ്ധനവ് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നവീന-പുനരുപയോഗയോഗ്യ ഊര്‍ജ്ജ മന്ത്രാലയം ആരംഭിച്ചു. ഊര്‍ജ്ജോദ്പാദനത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ നാലു മടങ്ങായ 16,660-മെഗാവാട്ട് എന്ന ശേഷിയാണ് മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.

ഈ സാമ്പത്തികവര്‍ഷത്തില്‍ സൗരോര്‍ജ്ജ മേഖലയില്‍ നാളിതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷികശേഷിയായ 12,000-മെഗാവാട്ടും, 4,000-മെഗാവാട്ട് വാതോര്‍ജ്ജശേഷിയും, 400-മെഗാവാട്ട് ജൈവോര്‍ജ്ജശേഷിയും, 250-മെഗാവാട്ട് ചെറുകിട ജലവൈദ്യുതോര്‍ജ്ജ ശേഷിയും, 10-മെഗാവാട്ട് മാലിന്യത്തില്‍ നിന്നുള്ള ഊര്‍ജ്ജശേഷിയും കൈവരിക്കാനാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്.

2015-ല്‍ സൗരോര്‍ജ്ജ മേഖലയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ആഗോളതലത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ വര്‍ഷം തന്നെ 20,000-മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

2016 ഏപ്രില്‍ വരെയുള്ള ഇന്ത്യയുടെ ഗ്രിഡ്-ബന്ധിത പുനരുപയോഗയോഗ്യ ഊര്‍ജ്ജശേഷി 43,087-മെഗാവാട്ടാണ്. വതോര്‍ജ്ജത്തിന്‍റെ ശേഷി 26,867-മെഗാവാട്ടും.

സൗരോര്‍ജ്ജത്തെപ്പോലെ തന്നെ വാതോര്‍ജ്ജവും ഇന്ത്യയുടെ പരിശുദ്ധ ഊര്‍ജ്ജശേഷിയില്‍ ഗണ്യമായ സംഭാവനയാണ് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button