Latest NewsNewsIndiaBusiness

പുനരുപയോഗ വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യം, പുതിയ നീക്കത്തിനൊരുങ്ങി ബയോകോൺ

പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ

എഎംപിവൈആർ റിന്യൂവബിൾ എനർജി റിസോഴ്സസ് ഇലവനിലെ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി ബയോകോൺ. പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ. സൗരോർജ്ജത്തിന് വേണ്ടിയാണ് എഎംപിവൈആർ റിന്യൂവബിൾ എനർജി റിസോഴ്സസ് ഇലവനിലെ ഓഹരികൾ ബയോകോൺ സ്വന്തമാക്കിയത്.

ഏകദേശം 7.5 കോടി രൂപയുടെ ഇടപാട് മൂല്യമാണ് നടന്നിട്ടുള്ളത്. 2022 സാമ്പത്തിക വർഷത്തിൽ ബയോകോണിന്റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, പുനരുപയോഗ അധിഷ്ഠിത വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. കാറ്റിന്റെയും സൗരോർജ്ജത്തിന്റെയും സംയോജനത്തിലൂടെയാണ് റിന്യൂവബിൾ എനർജി ഉപഭോഗം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നത്. ഈ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ബയോകോൺ സൗരോർജ്ജ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയത്.

Also Read: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഈ വർഷം അവസാനം: മന്ത്രി അഹമ്മദ് ദേവർകോവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button