NewsFootballSports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലതകര്‍ക്കുമെന്ന ഭീഷണിയുമായി സീരിയല്‍ നടന്‍

“ഗെയിം ഓഫ് ത്രോണ്‍സ്” എന്ന എച്ച്.ബി.ഒ സീരിയലിലൂടെ ലോകപ്രശസ്തനായ നടന്‍ ഹാഫ്തോര്‍ ബ്യോണ്‍സണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലതകര്‍ക്കുമെന്ന ഭീഷണിയുമായി രംഗത്ത്. ബ്യോണ്‍സണെ വിവിധ ബോഡിബില്‍ഡിംഗ് കൊമ്പറ്റീഷനുകളിലോ, ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലോ കണ്ടിട്ടുള്ളവര്‍ക്കറിയാം ജീവിതത്തില്‍ നാം ഒരാളോട് ദ്വന്ദ്വയുദ്ധം ഒഴിവാക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത് ഈ ഐസ്ലന്‍റ് സ്വദേശിയായ അതികായനുമായിട്ടാണ്.

ഗെയിം ഓഫ് ത്രോണ്‍സില്‍ ജീവനുള്ള ആളുകളുടെ തലയോട്ടി വെറും കൈകൊണ്ട് ഞെക്കിപ്പൊട്ടിച്ചു കളയുന്ന ഭീകരനായ മൌണ്ടന്‍ എന്ന കഥാപാത്രമായാണ് ബ്യോണ്‍സണ്‍ വേഷമിടുന്നത്. കാഴ്ചയിലും ആള്‍ അതിഭീകരനാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അകാരസൌഷ്ഠവവും മൈദാനത്ത് കാഴ്ചവയ്ക്കുന്ന മെയ്വഴക്കവുമൊന്നും ബ്യോണ്‍സന്‍റെ അടുത്ത് വിലപ്പോവാന്‍ വഴിയില്ല.

പക്ഷേ, ക്രിസ്റ്റ്യാനോ ആരാധകര്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല. വെറും നേരമ്പോക്കിനു വേണ്ടിയാണ് ബ്യോണ്‍സണ്‍ ഇങ്ങനെ ഒരു ഭീഷണി മുഴക്കിയിരിക്കുന്നത്. ഉടന്‍തന്നെ ഫ്രാന്‍സില്‍ ആരംഭിക്കുന്ന യൂറോകപ്പില്‍ ബ്യോണ്‍സന്‍റെ മാതൃരാജ്യമായ ഐസ്ലന്‍റിന്‍റെ ആദ്യമത്സരം റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമായിട്ടാണ്. ആ മത്സരത്തില്‍ ഗോളടിക്കുന്നതില്‍ നിന്ന് റൊണാള്‍ഡോയെ തടയാനാണ് ബ്യോണ്‍സണ്‍ ഈ തമാശ ഒപ്പിച്ചത്.

ബ്യോണ്‍സന്‍റെ ഭീഷണിയുടെ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button