India

ലോക്സഭ – നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ആലോചന

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പും എല്ലാ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പും ഒന്നിച്ച്‌ നടത്താന്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. കഴിഞ്ഞ മാസം നിയമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് കമ്മിഷന്‍ അനുകൂല നിലാപാട് വ്യക്തമാക്കിയത്.

സമയവും പണവും ലാഭിക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താമെന്ന തീരുമാനത്തിനോട് അനുകൂല നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും.ഇതാദ്യമായിട്ടാണ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. ബിജെപിയുടെ ഒരു യോഗത്തില്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്ന അഭിപ്രായം മോദി ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button