KeralaNews

അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു. കോട്ടയം താഴത്തങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അംഗന്‍വാടി കെട്ടിടമാണ് തകര്‍ന്നുവീണത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
മഴയായിരുന്നതിനാല്‍ കുട്ടികള്‍ വൈകിയാണ് അംഗന്‍വാടിയില്‍ എത്തിയത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയൊന്നും എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ നാല് കുട്ടികളുണ്ടായിരുന്നു. വലിയ ശബ്ദം കേട്ടതോടെ കുട്ടികളെ ഇവിടെനിന്നും മാറ്റുകയായിരുന്നു. അധികം വൈകാതെ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button