KeralaNews

ജയിൽ ചപ്പാത്തിക്ക് പുറമേ വസ്ത്ര വിപണിയിലും ചുവട് വെച്ച് ജയിൽ വകുപ്പ്

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയതിനു പിന്നാലെ വസ്ത്ര വിപണി രംഗത്ത് ചുവടുവെച്ച് ജയില്‍ വകുപ്പ്. ന്യൂജനറേഷന്‍ വസ്ത്രങ്ങളുടെ ശേഖരവുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപം ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. കുര്‍ത്ത,ടോപ്പ്,ഷര്‍ട്ട്,പലാസോ എന്നിവ കൂടാതെ കുടകളും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. ജയിലിലെ അന്തേവാസികള്‍ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് വില്‍പനയക്ക് വെച്ചിരിക്കുന്നത്. ബോട്ടികിന്റെ ഉദ്ഘാടനം ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍വഹിച്ചു.

ത്രഡ് ഓഫ് ഫ്രീഡം എന്നാണ് ബോട്ടികിന് നല്‍കിയിരിക്കുന്ന പേര്. 12 പേരടങ്ങുന്ന സംഘമാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയ്ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക പരിശീലനവും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും നോക്കിക്കാണുന്നതിനുമായി നിരവധിയാളുകളാണ് ബോട്ടിക്കിലേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button