KeralaLatest News

തീക്കട്ടയിലും ഉറുമ്പരിച്ചു: പൂജപ്പുര ജയിലിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഗണപതി ക്ഷേത്രത്തില്‍ മോഷണം. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. സുരക്ഷാ മേഖലയില്‍ ചേര്‍ന്നാണ് അമ്പലം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.

സെന്‍ട്രല്‍ ജയിലിന്റെ പ്രധാന മതിലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തടവുപുള്ളികളും ക്ഷേത്രത്തിലെത്താറുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എങ്കിലും പുറത്ത് നിന്നും എത്തിയവരാണോ കൃത്യം ചെയ്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button