ThrissurKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര​ത്തി​ന​ക​ത്ത് സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​വും സി.​സി.​ടി.​വിയും മോഷ്ടിച്ചു: ര​ണ്ട്​ പേ​ർ അ​റ​സ്റ്റി​ൽ

ചേ​ർ​പ്പ് പൂ​ത്ര​യ്ക്ക​ൽ മൂ​ന്ന് സെൻറ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ക്ക​പ​റ​മ്പി​ൽ സ​നീ​ഷി​(37)നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യു​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്

ചേ​ർ​പ്പ്: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ട്​ പേ​ർ അ​റ​സ്റ്റിൽ. ചേ​ർ​പ്പ് പൂ​ത്ര​യ്ക്ക​ൽ മൂ​ന്ന് സെൻറ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ക്ക​പ​റ​മ്പി​ൽ സ​നീ​ഷി​(37)നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യു​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സർക്കാർ ‘ഹിമാലയൻ മണ്ടത്തരം’ പരിഹരിച്ചു: ആർട്ടിക്കിൾ 370 വിധിയിൽ പ്രതികരിച്ച് സോളിസിറ്റർ ജനറൽ

പെ​രു​മ്പി​ള്ളി​ശ്ശേ​രി ച​ങ്ങ​ര​യി​ൽ ശ്രീ​ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന​ക​ത്ത് സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​വും സി.​സി.​ടി.​വി കാ​മ​റ​യു​മാ​ണ് പ്രതികൾ​ മോ​ഷ്ടി​ച്ച​ത്. സ​നീ​ഷ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് ​പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ‘ആർട്ടിക്കിൾ 370 താൽക്കാലികം, ജമ്മു കാശ്മീരിന് ആഭ്യന്തര പരമാധികാരമില്ല’: വിധിയിലെ 10 കാര്യങ്ങൾ

സി.​ഐ വി.​എ​സ്. വി​നീ​ഷ്, എ​സ്.​ഐ ശ്രീ​ലാ​ൽ, എ​സ്.​സി.​പി.​ഒ സ​ര​സ​പ്പ​ൻ, സി.​പി.​ഒ​മാ​രാ​യ എം. ​ഫൈ​സ​ൽ, കെ.​എ​ൻ. സോ​ഹ​ൻ​ലാ​ൽ, കെ.​എ. ഹ​സീ​ബ് എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button