Kerala

സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ എസ്.ഐയുടെ വീഡിയോ വൈറലാകുന്നു

കൊച്ചി ● കഴിഞ്ഞദിവസം സീരിയല്‍ നടിയുടെ വസതിയില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്.ഐയെ നാട്ടുകാരും വഴിപോക്കരും തെറിവിളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പുത്തന്‍കുരിശ് എസ് ഐ സജീവ് കുമാറിനെതിരെയുള്ള വീഡിയോ ആണ് ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്. സംഭവത്തില്‍ എസ്.ഐയെ ഇന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

എസ്.ഐയെ തടഞ്ഞ നാട്ടുകാരില്‍ ചിലര്‍ പോലീസ് മുറയില്‍ എസ്. ഐയെ ചോദ്യം ചെയ്യുന്നതും തെറി വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എസ്.ഐ നേരത്തെ മോശമായി പെരുമാറിയതിന്റെ പേരില്‍ നിരവധിപേര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. താന്‍ ശരിയായ രീതിയില്‍ ജോലി ചെയ്തതിന് തന്നെ അനാശ്യാസക്കാരനായി ചിത്രീകരിക്കുകയാണെന്ന് എസ്.ഐ വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനിടെ പെരുവുമൂഴിയില്‍ നിന്നും ഓട്ടോ വിളിച്ചെത്തിയ ഒരു മധ്യ വയസ്‌ക്കന്‍ ബിവറേജില്‍ നിന്നും മദ്യം വാങ്ങി പോകും വഴി എസ്.ഐ പിടിച്ചു നിര്‍ത്തി മദ്യക്കുപ്പി തുറന്ന് മദ്യം തലയിലൊഴിച്ചെന്നും അന്നു മുതല്‍ നാലെണ്ണം പറയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഇന്നൊരു അവസരം കിട്ടിയപ്പോള്‍ കടം മേടിച്ച കാശിന് ഓട്ടോ വിളിച്ചു വന്നതാണെന്നും പറഞ്ഞ് പച്ചതെറി വിളിച്ചു പറയുന്നതും കേള്‍ക്കാം.

നൂറുകണക്കിന് പേരാണ് എസ്.ഐയെ പിടികൂടിയതറിഞ്ഞു വെങ്കിടയില്‍ തടിച്ചുകൂടിയത്. ഇത് ഏറെനേരം ഗതാഗതക്കുരുക്കിനും ഇടയാക്കി.

ചിരിയും ചിന്തയും എന്ന പേരിലുള്ള ഫേസ്ബുക്ക്‌ പേജില്‍ കഴിഞ്ഞദിവസം അപ്‌ലോഡ്‌ ചെയ്ത വീഡിയോ ഇതിനോടകം മൂന്നേകാല്‍ ലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.

അതേസമയം, സംഭവത്തില്‍ 22 ഓളം നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button