International

ഈജിപ്റ്റ് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

ഈജിപ്ത് : മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണ ഈജിപ്റ്റ് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും ബ്ലാക്ക് ബോക്‌സ് കണ്ടെത്താത്തതിനെ തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയായിരുന്നു.

കഴിഞ്ഞ മാസമാണ് പാരിസില്‍ നിന്ന് ഈജിപ്റ്റിലേക്ക് പോയ എംഎസ് 804 വിമാനം തകര്‍ന്നു വീണത്. വിമാനജീവനക്കാരും യാത്രക്കാരുമുള്‍പ്പെടെ 66 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതിലൂടെ അപകടകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button