Funny & Weird

വെല്ലുവിളി ഏറ്റെടുത്ത് പ്രൊഫഷണല്‍ ഗുസ്തിക്കാരിയെ മലര്‍ത്തിയടിക്കുന്ന വനിതാ പോലീസ്!

പഞ്ചാബികളുടെ ധൈര്യം ഏറേ പുകള്‍പെറ്റതാണ്. അതിനുള്ള ഏറ്റവും ഉത്തമമായ ഒരുദാഹരണം കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍ നമുക്ക് കാണാം.

ഇന്ത്യയുടെ ലോകപ്രശസ്തനായ ഗുസ്തിവീരന്‍ ഖലി തുടങ്ങിയ “കോണ്ടിനെന്‍റല്‍ റെസ്ലിംഗ് ആന്‍ഡ്‌ എന്‍റര്‍ടെയിന്‍മെന്‍റ്” എന്ന ഗുസ്തി സ്കൂളില്‍ ആണ് സംഭവം അരങ്ങേറിയത്. പ്രൊഫഷണല്‍ ഗുസ്തിക്കാരിയായ ബിബി ബുള്‍ ബുള്‍ റിംഗിനു വെളിയില്‍ നില്‍ക്കുന്ന കാഴ്ചക്കാരെ പരസ്യമായി വെല്ലുവിളിക്കുന്ന രംഗത്തോടെയാണ് വീഡിയോയുടെ തുടക്കം.

കാണികളുടെ ഇടയില്‍ നില്‍ക്കുകയായിരുന്ന മുന്‍ ഹരിയാന വനിതാ പോലീസ് ഓഫീസറും പവര്‍ ലിഫ്റ്റിംഗ്, മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് ചാമ്പ്യനുമായ കവിതയാണ് വെല്ലുവിളി ഏറ്റെടുക്കുന്നത്. മഞ്ഞ സല്‍വാര്‍ കമീസ് ധരിച്ച കവിത റിംഗിലേക്ക് ഒരു പെണ്‍പുലിയുടെ ശൌര്യത്തോടെ കയറുകയും ബുള്‍ ബുള്ളിന്‍റെ വെല്ലുവിളികളെ അതേ നാണയത്തില്‍ മടക്കി നല്‍കുകയും ചെയ്യുന്നു.

പക്ഷേ, ബുള്‍ ബുള്ളിന്‍റെ അപ്രതീക്ഷിതമായ ഒരാക്രമണത്തില്‍ ആദ്യം കവിത നിലംപൊത്തുകയാണ് ചെയ്യുന്നത്. പഞ്ചാബികളുടെ സ്വതസിദ്ധമായ പോരാട്ടവീര്യം കൈമുതലായുള്ള കവിത ഇതില്‍ പതറാതെ ബുള്‍ ബുള്ളിനെ മലര്‍ത്തിയടിക്കുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്:

കവിതയുടെ ഉശിരന്‍ പ്രകടനത്തിന്‍റെ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments


Back to top button