India

നക്ഷത്ര ആമകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവ് കുടുങ്ങി

ഡെറാഡൂണ്‍ : നക്ഷത്ര ആമകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവ് കുടുങ്ങി. പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന വെബ്‌സൈറ്റായ ഒ.എല്‍.എക്‌സ് ഡോട് കോമിലൂടെ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച പത്തൊന്‍പതുകാരനാണ് പിടിയിലായത്.

ഉത്തര്‍ഖണ്ഡിലെ വികാസ്പൂര്‍ സ്വദേശിയായ മോഹിത് ഗര്‍ഗ് എന്ന യുവാവാണ് ഒരുകൂട്ടം ഇന്ത്യന്‍ നക്ഷത്ര ആമകള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. അന്വേഷണത്തില്‍ മൂന്ന് ആമകളെ ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തു. ഓണ്‍ലൈന്‍ വഴി ഇത്തരം ജീവികളുടെ കടത്ത് വ്യാപകമായിട്ടുണ്ടെന്നും ഇതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ഓണ്‍ലൈനിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഉത്തര്‍ഖണ്ഡ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ധനഞ്ജയ് മോഹന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button