FootballNewsInternationalSports

യൂറോ കപ്പ്; സ്വന്തം ടീമിന്‍റെ ചരിത്ര വിജയത്തിന്‍റെ സന്തോഷം താങ്ങാനാവാതെ ആരാധകന്‍ ഹൃദയം പൊട്ടി മരിച്ചു

പാരീസ്: വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരാധകന്‍ യൂറോ കപ്പ് മത്സരം കാണുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. യുക്രെയ്‌നെ തന്റെ ടീം എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ചതിന്റെ സന്തോഷം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിനില്ലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അറുപതിനു മേല്‍ പ്രായമുള്ള ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു എന്നാണ് സൂചന. യൂറോ കപ്പില്‍ വടക്കന്‍ അയര്‍ലന്‍ഡ് നേടുന്ന ആദ്യ ജയമായിരുന്നു ഇത്. ഗാരത് മക്കാളെ, നിയാല്‍ മക്ഗിന്‍ എന്നിവരുടെ ഗോളുകളാണ് അപ്രതീക്ഷിത അട്ടിമറിയിലേക്ക് ടീമിനെ നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button