USANewsInternational

യു.എസ് വ്യോമാക്രമണം; രക്ഷ നേടാന്‍ യുവതികളെയും ഗര്‍ഭിണികളെയും മുന്നില്‍നിര്‍ത്തി ഐ.എസ് പ്രതിരോധം

ബെയ്റൂട്ട്: സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി ഐ.എസ് ഭീകരര്‍. യുവതികളെയും ഗര്‍ഭിണികളെയും മുന്നില്‍നിര്‍ത്തി സൈന്യത്തിന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ ഐ.എസ് ഭീകരര്‍ ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിലൂടെ സൈന്യത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ് ഭീകരരുടെ ലക്ഷ്യം.

സിറിയയില്‍ ഐ.എസ് ഭീകരര്‍ക്കെതിരെ ശക്തമായ വ്യാമാക്രമണമാണ് യു.എസ് നടത്തുന്നത്. ഭീകരരുടെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. നിരവധി ഭീകരരെ ഇതിനോടകംതന്നെ കൊന്നെടുക്കുകയും ചില ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും സൈന്യം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button