KeralaNews

ജിഎസ്ടി ബില്‍: നിലപാട് വ്യക്തമാക്കി പിണറായി വിജയന്‍

ന്യൂഡൽഹി: ചരക്ക്, സേവന നികുതി (ജിഎസ്‌ടി) സംവിധാനത്തോടു സംസ്‌ഥാനത്തിന് എതിർപ്പില്ലെന്നും പാർലമെന്റിൽ എതിര്‍ത്തത് പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി തോമസ്‌ ഐസക് ജിഎസ്ടി ബില്ലിനെ എതിര്‍ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

നികുതി പരിധി 18 ശതമാനമെന്നു ജിഎസ്‌ടി ബില്ലിൽ വ്യക്‌തമാക്കണമെന്ന കോൺഗ്രസ് നിലപാടിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ലെന്ന് തോമസ്‌ ഐസക് പറഞ്ഞു. സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തോടു സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button