India

ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത ഫോട്ടോ: പെണ്‍കുട്ടി ജീവനൊടുക്കി

സേലം ● തമിഴ്നാട്ടിലെ സേലത്ത് മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. സേലം ജില്ലയിലെ ഇളംപിള്ളൈ സ്വദേശിനിയായ വിഷ്ണുപ്രിയ എന്ന 21 കാരിയാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ഒരു ആത്മഹത്യാക്കുറിപ്പ്‌ പോലീസ് കണ്ടെടുത്തിട്ടുണ്ട്. താന്‍ ആര്‍ക്കും തന്റെ ഫോട്ടോകള്‍ അയച്ചിട്ടില്ലെന്നും ഫേസ് ബുക്കില്‍ പ്രചരിച്ച ഫോട്ടോകള്‍ വ്യാജമാണെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ ഏറെ വിഷമമുണ്ടെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

suicide-note fb

ബി. എസ്.സി പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുപ്രിയ ജോലി തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഗുദന്‍ചാവണ്ടി പോലീസിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

ഒരാഴ്ച മുന്‍പ് ആരോ പെണ്‍കുട്ടിയുടെ മുഖം മറ്റൊരുസ്ത്രീയുടെ ശരീരവുമായി മോര്‍ഫ് ചെയ്ത് കൂട്ടിച്ചേര്‍ത്ത് പെണ്‍കുട്ടിയെ ടാഗ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ അറിയിച്ചത്.

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ട് നീക്കം ചെയ്തെന്നും ആത്മഹത്യയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചെന്നും സീനിയര്‍ പോലീസ് ഓഫീസര്‍ അമിത് കൗര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സേലം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button