NewsIndia

മോദിവിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി അബദ്ധത്തില്‍ വെളിപ്പെടുത്തി കപില്‍ സിബല്‍!

മോദിവിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിന് സ്വന്തം സംവിധാനം ഉണ്ടെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി മുന്‍മന്ത്രി കപില്‍ സിബല്‍. കഴിഞ്ഞദിവസം സംപ്രേക്ഷണം ചെയ്ത പ്രമുഖ ജേര്‍ണലിസ്റ്റ് അര്‍ണാബ് ഗോസ്വാമിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തെപ്പറ്റി അഭിപ്രായം പറയുന്നതിനിടയിലാണ് കപില്‍ സിബലിന് ഈ അബദ്ധം പിണഞ്ഞത്. പ്രധാനമന്ത്രിയോട് ആവശ്യത്തില്‍ കൂടുതല്‍ ബഹുമാനത്തോടെയാണ് അര്‍ണാബ് സംസാരിച്ചതെന്നും, ധൈര്യമുണ്ടെങ്കില്‍ മാദ്ധ്യമരംഗത്തെ ഞങ്ങളുടെ സ്വന്തം ജേര്‍ണലിസ്റ്റുകളുമായി ഒരു പത്രസമ്മേളനം നടത്തി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുമാണ് വെല്ലുവിളിരൂപത്തില്‍ കപില്‍ സിബല്‍ തന്‍റെ അഭിപ്രായം പാസ്സാക്കിയത്.

“മോദിജി, ഒരു പത്രസമ്മേളനം സംഘടിപ്പിക്കൂ. അതില്‍, ഞങ്ങളുടെ പത്രപ്രവര്‍ത്തകര്‍ താങ്കളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ. ഒരാള്‍ മാത്രം നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത് അതല്ലേ?”, മാദ്ധ്യമരംഗത്ത് കോണ്‍ഗ്രസിന് സ്വന്തം ജേര്‍ണലിസ്റ്റുകള്‍ ഉണ്ടെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തിക്കൊണ്ട് കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും, പാര്‍ട്ടി ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ടുവച്ചിരിക്കുന്ന ആളുമായ രാഹുല്‍ഗാന്ധി നിവൃത്തിയുണ്ടെകില്‍ പത്രസമ്മേളനങ്ങളും, പത്രപ്രവര്‍ത്തകരുമായി അഭിമുഖ സംഭാഷണങ്ങളും ഒഴിവാക്കുന്ന പതിവുള്ളയാളാണെന്നിരിക്കെ, ഒരു “സെല്‍ഫ്-ഗോള്‍” അടിക്കുന്നതിന് തുല്ല്യമായ കപില്‍ സിബലിന്‍റെ ഈ പരാമര്‍ശം കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.

കപില്‍ സിബലിന്‍റെ പ്രസ്തുത അബദ്ധത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കനക്കുകയാണ്. തിരഞ്ഞെടുത്ത ചില പ്രതികരണങ്ങള്‍ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button