NewsInternational

ഇന്ത്യയ്ക്ക് ആണവക്ലബ്ബില്‍ അംഗത്വം ലഭിക്കാതിരിക്കാന്‍ പാകിസ്ഥാന്‍ എന്തൊക്കെ ചെയ്തു എന്ന് വെളിപ്പെടുത്തി സര്‍താജ് അസീസ്‌

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് ആണവദാതാക്കളുടെ ക്ലബ്ബില്‍ അംഗത്വം ലഭിക്കാതിരിക്കാന്‍ ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാന്‍ നടത്തിയ ശ്രമം വിജയിച്ചതിനു പിന്നാലെ, സ്വന്തം നിലയ്ക്കും തങ്ങള്‍ എന്തൊക്കെ ചെയ്തു എന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്‌ വെളിപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ കനത്ത നയതന്ത്ര ഗൂഡാലോചനകള്‍ നടത്തിയ പാകിസ്ഥാന് വേണ്ടി പ്രധാനമന്ത്രി നവാസ് ഷരീഫ് 17 രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ക്ക് ഇന്ത്യയെ ആണവക്ലബ്ബില്‍ പ്രവേശിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തുകളെഴുതി.

“പ്രധാനമന്ത്രി നവാസ് ഷരീഫ് സ്വന്തംനിലയ്ക്ക് തന്നെ 17 രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ക്ക് കത്തുകളെഴുതി,” പാക് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ സര്‍താജ് അസീസ്‌ പറഞ്ഞു.

പാകിസ്ഥാന്‍റെ മുന്‍ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ സര്‍താജ് അസീസ്‌ നടത്തിയിരിക്കുന്നത്. ആണവക്ലബ്ബില്‍ അംഗമാകാന്‍ പാകിസ്ഥാന്‍ സ്വയം മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടുന്നതില്‍ മുഴുകിയിരിക്കുകയാണെന്നും, ഇന്ത്യയ്ക്കെതിരെ ലോബിയിംഗുകള്‍ ഒന്നും നടത്തുന്നില്ലെന്നുമായിരുന്നു പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button