NewsTechnology

മാനവരാശിയുടെ ചരിത്രം തിരുത്തിക്കുറിക്കാവുന്ന നേട്ടത്തിനരികെ നാസ

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി, 1.8-ബില്ല്യണ്‍ മൈലുകള്‍ സഞ്ചരിച്ച് നാസയുടെ ജൂനോ ബഹിരാകാശപേടകം വ്യാഴത്തിന് സമീപം എത്താനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. 3-സെക്കന്‍ഡ് നീളുന്ന ഒരു റേഡിയോ സിഗ്നല്‍ ബീപ് സൗണ്ടോടെയാകും വ്യാഴത്തിന് സമീപം എത്തിയ വിവരം ജൂനോ ഭൂമിയെ അറിയിക്കുക.

അടുത്ത തിങ്കളാഴ്ച ഈസ്റ്റേണ്‍ സമയം 11:53 രാത്രിയിലാകും ജൂനോയുടെ സിഗ്നല്‍ ഭൂമിയിലെ മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തില്‍ എത്തിച്ചേരുക.

വ്യാഴത്തിന്‍റെ ഉപരിതലത്തിനു മുകളിലുള്ള ഭീമന്‍ മേഘപ്പാളികളുടെ പ്രഹേളികയെക്കുറിച്ചാകും ജൂനോ പഠനങ്ങള്‍ നടത്തുക. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസ തന്നെ അയച്ച റോബോട്ടിക് എക്സ്പ്ലോറര്‍ ആയ ഗലീലിയോയ്ക്ക് ശേഷം വ്യാഴത്തിന്‍റെ ഓര്‍ബിറ്റില്‍ എത്തുന്ന ആദ്യ മനുഷ്യനിര്‍മ്മിത ബഹിരാകാശവാഹനമാകും ജൂനോ. 1.1-ബില്ല്യണ്‍ ഡോളറാണ് ജൂനോ ദൗത്യത്തിന്‍റെ ചിലവ്.

വ്യാഴത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നും, ഭീമന്‍ വാതകപ്പാളികളില്‍ നിന്നും ഒക്കെ ജൂനോ ശേഖരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലെത്തിച്ചേരാന്‍ 48-മിനിറ്റുകള്‍ എടുക്കും. എഞ്ചിന്‍റെ ഒരു ഭാഗം കത്തിച്ച് ജൂനോയുടെ വേഗത കുറച്ച്, വ്യാഴത്തിനോട് സമീപസ്ഥമായ ഭ്രമണപഥത്തില്‍ ജൂനോയെ എത്തിക്കാനാണ് മിഷന്‍ ഒബ്ജക്ടീവ്. ഈ ഉദ്യമത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ പറ്റുന്ന ചെറിയ ഒരു പിഴവ് പോലും ജൂനോയെ തെറ്റായ ഒരു ഓര്‍ബിറ്റില്‍ എത്തിക്കുകയും, ജൂനോ ദൗത്യം മൊത്തത്തില്‍ പരാജയപ്പെട്ടു പോകാനും സാധ്യതകളുണ്ട്, അങ്ങിനെ സംഭവിച്ചാല്‍ കാലിഫോര്‍ണിയയിലെ പാസദേനയിലുള്ള നാസ മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തിലുള്ളവര്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിക്കുമ്പോഴേക്കും, ഇനിയൊന്നും ചെയ്യാന്‍ സാധിക്കാത്ത വിധം മിഷന്‍ പരാജയപ്പെട്ടിട്ടുണ്ടാകും.

ശരിയായ ഓര്‍ബിറ്റില്‍ ജൂനോ എത്തിച്ചേര്‍ന്നാല്‍ വ്യാഴത്തിന്‍റെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ക്ക് മുകളിലൂടെ 20-മാസം കൊണ്ട് 37 വിവിധ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥങ്ങളിലൂടെ ജൂനോ വ്യാഴത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിക്കൊണ്ട് കടന്നുപോകും. 30-അടി നീളമുള്ള മൂന്ന് ഭീമന്‍ സൗരോര്‍ജ്ജ പാനലുകളില്‍ നിന്ന്‍ ലഭിക്കുന്ന 500-വാട്ട്സ് വൈദ്യുതി കൊണ്ടാകും ജൂനോ പ്രവര്‍ത്തിക്കുക.

സുപ്രധാന ഇലക്‌ട്രോണിക്സ് ഘടകങ്ങള്‍ ടൈറ്റാനിയം കവചം കൊണ്ട് പൊതിഞ്ഞിട്ടുണ്ടെങ്കിലും, വ്യാഴത്തിന്‍റെ അതിരൂക്ഷമായ റേഡിയേഷന്‍ മൂലം 20-മാസക്കാലത്തെ ദൗത്യം പൂര്‍ത്തിയാകുമ്പോഴേക്കും ജൂനോ, വ്യാഴോപരിതലത്തിലേക്ക് തന്നെ വീണ് ജീവന്‍ വെടിയും. വ്യാഴോപരിതലത്തിലേക്കുള്ള ഈ അന്തിമ ഇമ്പാക്റ്റ് യാത്രയിലും ജൂനോ, സൗരയൂഥത്തിലെ ഗ്രഹഭീമനെക്കുറിച്ച് നമുക്ക് വിവരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കും.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button