India

അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി ● കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വകാര്യ സ്വത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം 68.41 കോടിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂല്യം ഇപ്പോള്‍ 2.83 കോടിയായി കുത്തനെ ഇടിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലൂടെ ജെയ്റ്റ്‌ലി തന്നെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതാണ് സ്വത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ കാരണമായത്. വലിയ തുക സ്വകാര്യ കമ്പനികളില്‍ നിക്ഷേപിച്ചത് മൂലമാണ് സ്വത്തില്‍ ഇത്രയധികം കുറവുണ്ടായതെന്ന് ജെയ്റ്റ്‌ലി വിശദീകരിച്ചു. നാലു ബാങ്കുകളിലായി ഇപ്പോള്‍ ഒരു കോടി രൂപ മാത്രമാണ് മന്ത്രിടിടെ കൈവശമുള്ളത്. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ 3.52 കോടിയായിരുന്നു.

താമസത്തിനും മറ്റു ഇടപാടുകള്‍ക്കും 2014-15 വര്‍ഷത്തേക്കാള്‍ അധികമായി ചിലവാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു . അദ്ദേഹത്തിന്റെ കൈവശമുള്ള പണം 95.39 ലക്ഷത്തില്‍ നിന്ന് 65.29 ലക്ഷമായും കുറഞ്ഞിട്ടുണ്ട്. തന്റെ കയ്യിലെ സ്വര്‍ണ്ണം,വെള്ളി,ഡയമണ്ട് എന്നിവയിലും മറ്റു സമ്പാദ്യത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനത്തേക്കാള്‍ ഇപ്പോള്‍ ഉണ്ടായ കുറവുകളും വെബ്‌സൈറ്റില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button