Kerala

വിമാനത്താവള ആക്രമണം: 60 പി.ഡി.പിക്കാര്‍ക്കെതിരെ കേസ്

കൊച്ചി● പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 60 പേർക്കെതിരേയാണു കേസെടുത്തിരിക്കുന്നത്.

ബെംഗലൂരു വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് വരാനായി ബോര്‍ഡിംഗ് പാസെടുത്ത പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയ്ക്ക് ഇന്‍ഡിഗോ അധികൃതര്‍ സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി യാത്രാനുമതി നിഷേധിയ്ക്കുകയായിരുന്നു. തുടര്‍ന്ന് മദനിയെ കയറ്റതെ വിമാനം പുറപ്പെട്ടു. തുടര്‍ന്നു പിഡിപി പ്രവർത്തകർ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇൻഡിഗോ എയർലൈൻസ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്‌തമായിരുന്നു. പ്രവർത്തകരുടെ അക്രമത്തിൽ കെട്ടിടത്തിന്റെ ചില്ല് പോട്ടുകയും ചെയ്തു.

പിന്നീട് രാത്രിയിലെ ഇന്‍ഡിഗോ വിമാനത്തിലാണ് മഅദനി കൊച്ചിയിലെത്തിയത്.

shortlink

Post Your Comments


Back to top button