India

ഐ.എസ് ഭീകരര്‍ നായ്ക്കള്‍ – ഒവൈസി

ഹൈദരാബാദ് ● ഐ.എസ് ഭീകരര്‍ നായ്ക്കളാണെന്നും അവര്‍ ഇസ്ലാമിനെ പൈശാചികമായി ചിത്രീകരിയ്ക്കുകയാണെന്നും ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമിന്‍ (എഐഎംഐഎം) നേതാവ് അസദുദീൻ ഒവൈസി. ഐ.എസ് ഭീകരരെ കണ്ടാല്‍ നൂറു കഷണങ്ങളായി വെട്ടിയരിയുമെന്നും ഒവൈസി പറഞ്ഞു.  ഇസ്ലാമിക വിരുദ്ധ സേനകളുടെ കയ്യിലെ ഉപകരണം മാത്രമാണ് ഐ.എസ്. ഇസ്ലാമിനായി മരിക്കരുത്, പക്ഷേ മനുഷത്വത്തിനായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് നമ്മുടെ രാജ്യമാണ്. അതിനായി എല്ലാവരും ഐക്യത്തോടെ നില്‍ക്കാനമെന്നും ഹൈദരാബാദിൽ മുസ്ലിം യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവേ ഒവൈസി പറഞ്ഞു. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് നേരെയുണ്ടായ ഐഎസ് ആക്രമണം ഇസ്ലാമിന്റെ ശത്രുക്കളുടെ കൈവേലയാണെന്നും ഒവൈസി ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button