KeralaNews

ഐഎസ് മലയാളി യുവാക്കളെ പാട്ടിലാക്കിയത് എങ്ങനെയെന്ന്‍ വ്യക്തമായി

കോഴിക്കോട്: മലയാളികളെ തങ്ങളുടെ കൂടെക്കൂട്ടാന്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയപ്രചരണം നടന്നത് ഫേസ്ബുക്കും മെസ്സേജിംഗ് ആപ്പുകളും ഉപയോഗപ്പെടുത്തി. ഐഎസ് അനുഭാവികള്‍ തങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിട്ടത് അന്‍സാറുള്ള ഖലീഫ കേരള എന്ന പേജിലുടെയാണ്. തസ്ലീമ നസ്രിനെതിരെ വധഭീഷണി മുഴക്കിയത് ശ്രദ്ധയില്‍ പെട്ടതോടെ ഈ പേജ് അപ്രത്യക്ഷമായി.

ഐസിസിന്‍റെ വിവിധരാജ്യങ്ങളിലെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അന്‍സാറുള്‍ എന്ന് തുടങ്ങുന്ന പേരിലാണ്. ഈ മാസത്തിന്‍റെ തുടക്കം വരെ മലയാളികള്‍ അംഗങ്ങളായ അന്‍സാറുള്‍ ഖലീഫ എന്ന പേജ് സജീവമായിരുന്നു. അക്ബര്‍ കെ പുരം, അബു മുയാദ് തുടങ്ങിയ വ്യാജ പേരുകളിലാണ് ഇതില്‍ പോസ്റ്റുകളിട്ടിരുന്നത്.

തസ്ലിമ നസ്രീനെതിരെയുള്ള വധഭീഷണി പ്രത്യക്ഷപ്പെട്ടത് ഈ പേജില്‍ നിന്നായിരുന്നു. ഇത് അന്വേഷണ ഏജന്‍സികളുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഐസിസ് അനുഭാവം പ്രകടമാക്കുന്ന പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവമുള്ള ഈ പേജ് അപ്രത്യക്ഷമായി. ഗള്‍ഫില്‍ നിന്നാണ് പേജ് അപഡേറ്റ് ചെയ്തിരുന്നതെന്ന്‍ കണ്ടെത്താനായെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതിനു പിന്നിലെ കണ്ണികളെ കണ്ടെത്താനായിരുന്നില്ല.

വാട്ട്സ്ആപ്പ് അനിസ്ലാമികമാണെന്നും പകരം ടെലിഗ്രാം ഇപയോഗിക്കണമെന്നും ഇവര്‍ ആഹ്വാനം നല്‍കിയിരുന്നു. മുഖ്യധാരാ മുസ്ലിം സംഘടനകളുമായി അകലം പാലിക്കാനും ഈ ഐസിസ് അനുകൂലികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സമീപകാലത്തായി തീവ്രസ്വഭാവമുള്ള ചില ത്വരീഖത്തുകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമായിരുന്നു.

ഇവയിലൂടെയും ഐഎസ് പ്രചാരണം നടന്നോ എന്നത് രഹസ്യാന്വേഷണവിഭാഗങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ, മെസ്സേജിംഗ് ആപ്പുകള്‍ എന്നിവ വഴി ആശയപ്രചരണം നടത്തിയിരുന്നതിനാല്‍ പ്രസിദ്ധീകരണങ്ങള്‍ ഒഴിവാക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണവും ഇതാണ്. മുമ്പെങ്ങും നടന്നിട്ടില്ലാത്തവിധം ഐഎസ് ആശയ പ്രചരണത്തിന് സോഷ്യല്‍ മീഡിയ വേദിയായത് കാരണം അത് വഴി വിവരം കണ്ടെത്താനുള്ള നീക്കങ്ങളാവും അന്വേഷണ ഏജന്‍സികള്‍ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button