KeralaNews

വധൂവരന്മാരെ പോലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തിയ സംഭവം : സത്യം എല്ലാവരും അറിയണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ

ട്രാഫിക് നിയമം തെറ്റിച്ചതിന്റെ പേരിൽ വധുവരന്മാരെ പോലീസ് സ്‌റ്റേഷനിൽ 3 മണിക്കൂർ ഇരുത്തിയെന്ന വാർത്ത പോലീസുകാർക്കെതിരെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. പത്തനംതിട്ട കൈപ്പുഴ സ്വദേശികളായ വിഷ്ണുവിനെയും രാജിയെയുമാണ് പോലീസ് സ്‌റ്റേഷനിലിരുത്തിയത്.വിഷ്ണുവായിരുന്നു അന്ന് കാർ ഓടിച്ചത്.എന്നാൽ,സംഭവത്തെക്കുറിച്ച് എല്ലാവരും മനസിലാക്കണമെന്നുള്ള ദാസ് പി കുട്ടിക്കോരൻ എന്ന പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

ഇതാണൊ മാധ്യമ ധർമ്മം. യഥാർത്ഥ്യം എല്ലാവരും മനസിലാക്കണം.07-07-16 തിയതി 3 PM മണിയ്ക്ക് ഗുരുവായൂർ RV കർവ് ഡ്യൂട്ടി പോസ്റ്റിൽ ഉണ്ടായ പോലീസുദ്യോഗസ്ഥൻ വൺവെതെറ്റിച്ച് വന്ന വാഹനത്തെ തടഞ്ഞ് നിർത്തി ഇത് വഴി പോകാൻ സാധിക്കില്ല എന്ന് പറയുകയും എന്നാൽ നിർത്തിയ വാഹനം വളരെ അപകടമായ വിധത്തിൽ റൈസ് ചെയ്ത് കടന്ന് പോവുകയും ചെയ്തു.ടി വാഹനത്തെ തൊട്ടടുത്ത ഡ്യൂട്ടി പോസ്റ്റായ മഞ്ജുളാലിൽ ഉണ്ടായ ഉദ്യോഗസ്ഥൻ തിരികെ അയച്ചു.തിരികെ വന്ന വാഹനം വൺവെതെറ്റിച്ച് നിർത്താതെ പോയതിന് കൈകാണിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥന്റ ശരീരത്ത് ഇടിപ്പിച്ചാണ് വാഹനം നിർത്തിയത്. വണ്ടിയിൽ നിന്ന് ഇറങ്ങിയ വരന്റെ വായിൽ നിന്ന് വീണതിന് ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അവിടെയുള്ള കച്ചവട സ്ഥാപനങ്ങളിൽ ചോദിച്ചാൽ അറിയാം. പോലീസ് ഉദ്യോഗസ്ഥനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി പ്രാഥമിക ചികിത്സ നല്കുന്നതിന് എടുത്ത സമയവും ടിയാൻമാർ തർക്കിച്ച് നിന്ന സമയവും കൂടി കുറച്ച് സമയനഷ്ടം വന്നു.എല്ലാവരും ഓർക്കുക ഞങ്ങൾക്കും ഒരു കുടുംബം ഉണ്ടെന്നും .വണ്ടി ഇടിച്ച് റോഡിൽ കിടന്നാൽ ആഴ്ചയിൽ എങ്കിലും വീട്ടിൽ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്കും സങ്കടം വരുമെന്നും.

shortlink

Post Your Comments


Back to top button