KeralaNews

വിഴിഞ്ഞം പദ്ധതിയെ കേന്ദ്രം തഴയുന്നുവെന്നതിന് വ്യക്തമായ സൂചന : വിഴിഞ്ഞം കേരളത്തിന്റേത്: കുളച്ചല്‍ കേന്ദ്രപദ്ധതിയെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ കേന്ദ്രം കൈവിടുന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്‍കി കേന്ദ്ര ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വിശദീകരണം. വിഴിഞ്ഞം കേരളത്തിന്റെ പദ്ധതിയാണെന്നും കുളച്ചല്‍ തുറമുഖമാണ് കേന്ദ്ര പദ്ധതിയെന്നും പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയര്‍ക്ക് വേണ്ട. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. എന്നാല്‍ കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞത്തിനൊപ്പമാണ്. വിഴിഞ്ഞത്തും കുളച്ചലിലും തുറമുഖം വന്നാല്‍ ആരോഗ്യകരമായ മത്സരം നടക്കും. രണ്ടിടത്തും വികസനത്തിന് വേഗം കൂടും. 35 കിലോമീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ ഇന്ത്യയില്‍ വേറെയുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ചെന്നൈയിലും എന്നൂരിലും തുറമുഖങ്ങളുണ്ട്. അതുപോലെ മുംബൈയിലും 30 കിലോമീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങളുണ്ട്. ഇനിയും തുറമുഖങ്ങള്‍ രാജ്യത്ത് വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കന്യാകുമാരി എം.പിയായ പൊന്‍രാധാകൃഷ്ണന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കുളച്ചല്‍ തുറമുഖം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ പൊന്‍രാധാകൃഷ്ണന്റെ ശക്തമായ നിലപാടുകൊണ്ടാണ് കഴിഞ്ഞ ആഴ്ച കേന്ദ്രം കുളച്ചല്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button