Latest NewsNewsTechnology

എയർടെൽ ബ്ലാക്ക്: ഏറ്റവും പുതിയ പ്രതിമാസ പ്ലാനുകളെ കുറിച്ച് അറിയാം

എയർടെൽ ബ്ലാക്കിലെ ഏറ്റവും കുറഞ്ഞ പ്ലാനാണ് 699 രൂപയുടേത്

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഓഫറുകൾ നൽകുന്ന പ്രമുഖ ടെലികോം സേവന ദാതാക്കളാണ് എയർടെൽ. നിരവധി ആനുകൂല്യങ്ങൾ നൽകുന്നതിനാൽ നിരവധി ഉപഭോക്താക്കളാണ് എയർടെലിന് ഉള്ളത്. കഴിഞ്ഞ വർഷം മുതലാണ് എയർടെൽ ബ്ലാക്ക് എന്ന പാക്കേജ് അവതരിപ്പിച്ചത്. ഈ പാക്കേജിന് കീഴിൽ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ്, ഡിടിഎച്ച് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

എയർടെൽ ബ്ലാക്കിലെ ഏറ്റവും കുറഞ്ഞ പ്ലാനാണ് 699 രൂപയുടേത്. ഈ പ്ലാനിൽ ലാൻഡ് ലൈൻ കണക്ഷൻ, ഫൈബർ വഴി 40 എംബിപിഎസ് വരെ പരിധിയില്ലാത്ത ഇന്റർനെറ്റ്, ഡിടിഎച്ച് കണക്ഷൻ എന്നിവ ലഭിക്കുന്നതാണ്. ഡിസ്നി ഹോട്ട്സ്റ്റാർ, സോണി ലൈവ്, എയർടെൽ എക്സ്ട്രീം എന്നിവയും സൗജന്യ സബ്സ്ക്രിപ്ഷനിൽ ഉൾപ്പെടുന്നുണ്ട്.

അടുത്തതാണ് 899 രൂപയുടെ പ്ലാൻ. ഈ പ്ലാനിൽ 105 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിംഗ് ഉള്ള രണ്ടു പോസ്റ്റ്പെയ്ഡ് കണക്ഷനുകളും ലഭ്യമാണ്. ഇവയിൽ 350 രൂപയുടെ ടിവി ചാനലുകളിലേക്കുള്ള ലഭിക്കുന്നുണ്ട്. കൂടാതെ, ആമസോൺ പ്രൈം വീഡിയോസ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം എന്നിവ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button