KeralaNews

കാണാതായവരെ കുറിച്ച് പുനരന്വേഷണം : 50 പേര്‍ അപ്രത്യക്ഷമായിട്ടുണ്ടെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍

കൊച്ചി: സംസ്ഥാനത്തുനിന്നു കാണാതായവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം കേരളത്തില്‍ നിന്നു അപ്രത്യക്ഷമായവരെക്കുറിച്ച് പോലീസ് പുനരന്വേഷണത്തിന്. 2016 ജനുവരി മുതല്‍ ജൂണ്‍ 30 വരെ 49 പേരെ കാണാതായിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതില്‍ 65 വയസിനു താഴെയുള്ളവരുടെ വിവരങ്ങളാണ് ആദ്യം അന്വേഷിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല, നെയ്യാറ്റിന്‍കര എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് അഞ്ചു പേരെയാണ് കാണാതായത്. ഇതില്‍ ഒരു അമ്മയും കുഞ്ഞും ഉള്‍പ്പെട്ടിട്ടുണ്ട്.

കൊല്ലം സിറ്റി പോലീസിനു കീഴിലുള്ള ഇരവിപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു രണ്ടു പേരെയും റൂറല്‍ പോലീസിന്റെ പരിധിയില്‍ വരുന്ന പൂയപ്പള്ളി, കുണ്ടറ, ശാസ്താംകോട്ട എന്നീ സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും മൂന്നു പേരെയും കാണാതായിട്ടുണ്ട്. പത്തനംതിട്ടയിലെ വള്ളംകുളത്തുനിന്നും 22 വയസുള്ള യുവതിയെയാണ് കാണാതായത്.

ആലപ്പുഴ ജില്ലയില്‍ നിന്നും പത്തുപേരെയാണ് കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ കാണാതായിരിക്കുന്നത്. ഇതില്‍ ഒരു അമ്മയും കുഞ്ഞും ഉള്‍പ്പെടുന്നുണ്ട്. ചെങ്ങനൂര്‍, മവേലിക്കര, നൂറനാട്, ഹരിപ്പാട്, വീയപുരം, കരീലക്കുളങ്ങര, ചേര്‍ത്തല, മാരാരിക്കുളം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇവരെ കാണാതായത്.

എറണാകുളം ജില്ലയില്‍ മട്ടാഞ്ചേരി, കടവന്തറ, ചേരാനല്ലൂര്‍, ഇ.ടി. നോര്‍ത്ത് എന്നീ സ്‌റ്റേഷന്‍ പരിധികളില്‍നിന്നും നാലു പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂരില്‍ നിന്നും രണ്ടു യുവതികള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് ഈ വര്‍ഷം കാണാതായത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ചെറുതുരുത്തി, ഇരിങ്ങാലക്കുട, ചേലക്കര, തൃശൂര്‍, മതിലകം, കൊടകര, ചാലക്കുടി എന്നീ സ്‌റ്റേഷനുകളില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്

്പാലക്കാട് നിന്നും ഈ വര്‍ഷം മൂന്നു യുവതികളെയും രണ്ടു യുവാക്കളുമാണ് പ്രത്യക്ഷമായിരിക്കുന്നത്. പാലക്കാട് ടൗണ്‍ സൗത്ത്, ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള യുവതികളെയാണ് കാണാതായിരിക്കുന്നത്.

മലപ്പുറത്തുനിന്നും ഒരു യുവതി ഉള്‍പ്പെടെ നാലു പേരെയാണ് കാണാതായി. പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് 36 വയസുള്ള യുവതിയെ കാണാതായിരിക്കുന്നത്. കോഴിക്കോട് ചെവ്വായൂര്‍, നല്ലളം എന്നീ സ്‌റ്റേഷന്‍ പരിധിയിയില്‍ നിന്നും കണ്ണൂരില്‍ കേളകം, പരിയാരം എം.സി.എച്ച്. പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും രണ്ടു പേര്‍ വീതം അപ്രത്യക്ഷമായിട്ടുണ്ടു. വയനാട് ജില്ലയിലെ അമ്പലവയല്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ 22 ഉം 28ഉം വയസുള്ള യുവതികളെ തിരോധാനത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button