Kerala

കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ല : രഹസ്യാന്വേഷണ ഏജന്‍സി

കേരളത്തില്‍നിന്ന് കാണാതായവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നതിനു സ്ഥിരീകരണമില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ഉന്നതതതലയോഗത്തിലാണ് വിലയിരുത്തല്‍. രാജ്യമൊട്ടാകെയുള്ള ചെറുപ്പക്കാര്‍ നാട് വിടുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പ്രതികരിച്ചു.അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയും കേന്ദ്ര ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി എ.ഡി.ജി.പി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് നിന്ന് കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് കാണാതായവര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയതായി സ്ഥിരീകരണമുണ്ടെങ്കിലും ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തെളിവെന്നും ലഭിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button