KeralaNews

മലപ്പുറത്തെ അത്തിക്കാട് കോളനിക്ക് ഐ.എസുമായി ബന്ധമുണ്ടോ ? പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള അത്തിക്കാട് കോളനിക്ക് കേരളത്തില്‍ നിന്ന് 21 പേര്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധമുണ്ടോ..? നിലമ്പൂര്‍ ടൗണില്‍ നിന്ന് 10 കീലോമിറ്റര്‍ അകലെയുള്ള വനത്തോട് ചേര്‍ന്ന് കിടക്കുന്ന കോളനിയാണ് സംശയത്തിന്റെ നിഴലിലുള്ളത്.

തീവ്ര ജമാഅത് വിശ്വാസികള് താമസിക്കുന്ന കോളനിയില്‍ അപരിചിതരായവര്‍ വന്ന് പോകുന്നതായാണ് വിവരം. കോളനിയിലെ താമസക്കാരന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന അഞ്ചേക്കറോളം വരുന്ന പ്രദേശത്ത് പള്ളിയും മദ്രസയും മാത്രമാണുള്ളത്. മുസ്ലീം സമുദായത്തിലുള്ളവര്‍ മാത്രം താമസിക്കുന്ന ഇവിടെ ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും പ്രവര്‍ത്തിയിലും അസ്വഭാവികതയുണ്ടെന്നാണ് പരാതി.

2008 മുതല്‍ അത്തിക്കാട് താമസിച്ച് വരുന്ന യാസിര്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നിലമ്പൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കോളനിയില്‍ താമസത്തിനെത്തിയ വ്യക്തി മതവിഷയങ്ങളില്‍ അമിതമായി ഇടപെടുകയും തീവ്ര ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചിരുന്നുവത്രേ. ഇയാളും അപരിചതരായ ചിലരും കോളനിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നാണ് ആവശ്യം.. കോളനിയിലെ പള്ളിയില്‍ മൂന്ന് വര്‍ഷമായി നമസ്‌കാരമടക്കമുള്ളവ നടക്കാറില്ല. മദ്രസയും അടഞ്ഞ് കിടക്കുകയാണ്. കേരളത്തില്‍ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് 20 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. മത പണ്ഡിതനായിരുന്ന സുബൈര്‍ മങ്കടയായിരുന്നു അത്തിക്കാട് ഒരു മുസ്ലീം കോളനി തുടങ്ങിയത്. നദ്വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പിന് ശേഷമാണ് സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഇത്തരമൊരു കൂട്ടായ്മ തുടങ്ങിയത്. സംഘടനാ പ്രവര്‍ത്തനം അനിസ്ലാമികമെന്നാണ് ഇവരുടെ നിലപാട്.

shortlink

Post Your Comments


Back to top button