KeralaNews

ഇന്ന് വിവാഹം നടക്കാനിരിക്കേ വരന്‍ മരിച്ചു

കോട്ടയം : ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ മരിച്ചു. കോട്ടയം കറുകച്ചാല്‍ അഞ്ചാനി പുതുവേലില്‍ തങ്കപ്പന്റെ മകന്‍ അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലയിലെ ഞരമ്പ് പൊട്ടിയ അനില്‍ കോട്ടയംമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ട് മരണത്തിന് കീഴടങ്ങിയത്. ഇന്ന് 10 ന് കറുകച്ചാല്‍ അമ്പാട്ട് ഓഡിറ്റോറിയത്തില്‍ അനിലും മുണ്ടത്താനം സ്വദേശിനിയും തമ്മിലുള്ള വിവാഹം നടക്കേണ്ടതായിരുന്നു. കറുകച്ചാലില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അനിലിന് ഏഴിന് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് തലയിലെ ഞരമ്പ് പൊട്ടുകയുമായിരുന്നു.

shortlink

Post Your Comments


Back to top button