Kerala

എസ്.ബി.ടി ജീവനക്കാരന്റെ മൃതദേഹം ഓടയില്‍

കണ്ണൂര്‍ ● എസ്.ബി.ടി ജീവനക്കാരനെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാടായി എരിപുരം ചെങ്ങൽ കുണ്ടത്തിൽ കാവിനു സമീപത്തെ തോട്ടത്തിൽ വിനോദ് (45) ആണ് മരിച്ചത്. പഴയങ്ങാടി–പിലാത്തറ റോഡില്‍ എരിപുരം താലൂക്ക് ആശുപത്രിക്ക് എതിർവശത്തെ ഓവുചാലില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വീട്ടില്‍ നിന്നും ജോലിയ്ക്കായി ഇറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിരുന്നില്ല. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു.

shortlink

Post Your Comments


Back to top button