Gulf

7500 വര്‍ഷം പഴക്കമുള്ള മുത്ത് കണ്ടെത്തി

ദുബായ് : 7500 വര്‍ഷം പഴക്കമുള്ള മുത്ത് കണ്ടെത്തി. യു.എ.ഇ എമിറേറ്റായ ഉം അല്‍ കുവൈനില്‍ നിന്നുമാണ് പുരാവസ്തു ഗവേഷകര്‍ 7500 വര്‍ഷം പഴക്കമുള്ള പ്രകൃതിദത്തമായ മുത്ത് കണ്ടെത്തിയത്. യു.എ.ഇ എമിറേറ്റുകളില്‍ പുരാവസ്തു ഗവേഷണങ്ങള്‍ ഏറെയും നടക്കുന്നത് ഉം അല്‍ കുവൈനിലാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സംസ്‌ക്കാരമാണ് ഇവിടെ നില നിന്നിരുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഉം അല്‍ ഖുവൈനിലെ രണ്ട് സ്ഥലങ്ങളില്‍ നടത്തിയ ഖനനത്തിലാണ് മുത്ത് കണ്ടെടുത്തത്. പ്രകൃതിദത്തമായി രൂപപ്പെടുന്നവയില്‍ ലോകത്ത് തന്നെ ഏറ്റവും കാലപ്പഴക്കമുള്ള മുത്ത് ആണ് കണ്ടെടുത്തതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജനത ഉപയോഗിച്ചിരുന്ന പല വസ്തുക്കളുടേയും അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ജീവിച്ചിരുന്ന ജനതയുടെ സംസ്‌ക്കാരവും ആചാരങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button