Latest NewsNattuvartha

വാഹനാപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു

തൊടുപുഴ: തൊണ്ടിക്കുഴ-നടയം റോഡില്‍ പെട്ടിഓട്ടോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്നു കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്. ആലക്കോട് താലിയംപറമ്ബില്‍ മനോജിന്റെ ഭാര്യ രാജി (32), മക്കളായ ദിയ (ഒന്‍പത്), ദില്‍ന (നാല്), കുന്നം താലിയംപറമ്ബില്‍ സിബിലിന്റെ മകന്‍ സെബിന്‍ (2), പന്നിമറ്റം എരുമത്താനം ഗ്രേസി സെബാസ്റ്റ്യന്‍ (48) ഡ്രൈവര്‍മാരായ നാസര്‍, ടോമി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുട്ടികളെയും സ്ത്രീകളെയും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍മാരെ തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button