NewsInternational

നീസ് ആക്രമണം: അക്രമി വന്നത് ബൈക്കില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത

പാരീസ്: ഫ്രാന്‍സില്‍ കൂട്ടക്കുരുതി നടത്തിയ അക്രമിയുടെ മുന്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രക്ക് ഡ്രൈവര്‍ ടൂണീഷ്യന്‍ വംശജന്‍ മുഹമ്മദ് ലഹാവയി ബിലോലിന്റെ ആദ്യ ഭാര്യയെയാണ് പോലീസ് ചോദ്യം ചെയ്തത്. ടുണീഷ്യക്കാരനായ ബിലോല്‍ നീസ് നഗരത്തിലാണ് താമസിച്ചിരുന്നത്. വാടകയ്ക്ക് എടുത്ത ട്രക്കാണ് ഇയാള്‍ ആക്രമണത്തിനായി ഉപയോഗിച്ചത്. ആക്രമണം നടത്തുന്നതിനായി ഇയാള്‍ ഒരു ബൈക്കിലായിരുന്നു എത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ട്രക്കിനൊപ്പം കണ്ടെത്തി.

ട്രക്കിന്റെ ക്യാബിനില്‍ നിന്നും ഒരു തോക്ക,് ഒരു മാഗസിന്‍, കലാഷ്‌നിക്കോവ്, എം-16 തോക്കുളും ഒരു ഗ്രനേഡും ഒരു മാപ്പും ഒരു ഫോണും കണ്ടെത്തി. നീസില്‍ ഒരു ഹോട്ടലിന് സമീപം 10.30 യോടെയാണ് ട്രക്ക് കണ്ടെത്തിയത്. പാസഞ്ചര്‍ സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ബലോലിനെയും കണ്ടെത്തി. കൂടുതല്‍ വിവരം കിട്ടുന്നതിനായി പോലീസ് ഫോണ്‍ പരിശോധിച്ചു വരികയാണ്. ഇതിന് പുറമേ ഇയാള്‍ സിറിയയിലേക്ക് യാത്ര നടത്തിയിരുന്നോ എന്ന പരിശോധനയും നടക്കുന്നുണ്ട്. ബലോലിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഐഡന്റിറ്റി കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്.

അയല്‍വാസികളോടോ മറ്റോ സമ്പര്‍ക്കമില്ലാതെ ഏകാന്തജീവിതം നയിക്കുന്ന ആളാണ് ഇയാളെന്നാണ് അയല്‍വാസികളുടെ സാക്ഷ്യം. നാലു നിലയുള്ള ഫഌറ്റില്‍ ഇയാള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആരോടും മിണ്ടാറുമില്ലായിരുന്നു. അഭിവാദ്യം ചെയ്താല്‍ പോലും പ്രതികരിച്ചിരുന്നില്ല. 2010നും 2016നും ഇടയില്‍ ഭീഷണിപ്പെടുത്തല്‍, അക്രമം, മോഷണം തുടങ്ങിയ ഏതാനും കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി വിവരമുണ്ട്. 2016 മാര്‍ച്ച് 23 ന് ഒരു അടിപിടികേസില്‍ ആറു മാസം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. മറ്റൊരു ഡ്രൈവറുമായി വഴക്കുണ്ടാക്കുകയും അയാളെ തടിക്കഷ്ണം വെച്ച് ആക്രമിക്കുകയും ചെയ്തു. 2016 ജനുവരിയില്‍ ആയുധവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button