Kerala

‘ഓപ്പറേഷന്‍ സേഫ്റ്റി’- തിരുവനന്തപുരം നഗരത്തില്‍ കര്‍ശന വാഹനപരിശോധന

തിരുവനന്തപുരം ● തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ട്രാഫിക് അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്തുന്നതിനുമായി നാളെ (ജൂലൈ-18) മുതല്‍ ‘ഓപ്പറേഷന്‍ സേഫ്റ്റി’ എന്നപേരില്‍ കര്‍ശന വാഹനപരിശോധന നടത്തുകയാണെന്ന് സിറ്റി ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി തിരുവനന്തപുരം നഗരത്തിലെ ‘സീറോ ടോളറന്‍സ് ലെവല്‍-ല്‍ ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ്/റദ്ദ് ചെയ്യുന്നതിനുള്ള സ്വീകരിക്കുന്നതുമാണ്.

അപകടകരമായി ഇരുചക്രവാഹനങ്ങള്‍ ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, ഹെല്‍മെറ്റ്‌ ധരിക്കാതെയും സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെയും വാഹനം ഓടിക്കല്‍, അമിതവേഗത, സിഗ്നല്‍ ലംഘനം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹമോടിക്കല്‍, അനധികൃത പാര്‍ക്കിംഗ് തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം നഗരത്തില്‍ സംഭവിക്കുന്ന ഇരുചക്രവാഹനാപകടങ്ങളില്‍ ഗുരുതരമായ പരിക്കുകകളും മരണവും സംഭവിക്കുന്നത് ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിനാലാണ്. ആയതിനാല്‍ ഹെല്‍മെറ്റ്‌ ശരിയായ രീതിയില്‍ ചിന്‍സ്ട്രാപ്പിട്ട് ഇരുചക്രവാഹനക്കാര്‍ ധരിക്കേണ്ടതാണ്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന്റെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള വാഹനപരിശോധനയോട് പൊതുജനങ്ങള്‍ സഹാരിക്കേണ്ടതാണെന്നും സിറ്റി ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

ട്രാഫിക് നിയമലംഘകര്‍ക്കെതിരായ പരാതികളും ഫോട്ടോകളും വീഡിയോകളും പോലീസ് വാട്സ്ആപ്പ് നമ്പരായ 9747001099 എന്ന നമ്പരിലും താഴെപ്പറയുന്ന നമ്പരുകളിലും അറിയിക്കാവുന്നതാണ്.

ട്രാഫിക്കുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഫോണ്‍ നമ്പരുകള്‍: +91 9497987001, +91 9497987002, +91 471 2558731, +91 471 2558732

shortlink

Related Articles

Post Your Comments

Related Articles


Back to top button