India

ഡല്‍ഹിയില്‍ പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ അടിയന്തരമായി നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഇതേ ഉത്തരവ് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാണെന്നും പ്രദേശവാസികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യം വേണമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം. ഇത്തരം വാഹനങ്ങളുടെ പട്ടിക ഡല്‍ഹി ട്രാഫിക് പോലീസിന് കൈമാറണമെന്നും ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പത്ത് വര്‍ഷം പഴക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ പ്രവേശനം നല്‍കരുതെന്നും ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഡല്‍ഹിയില്‍ ഹൈബ്രിഡ് വാഹനങ്ങളും ബസുകളും കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിന് ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിലവില്‍ നിരോധനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button