Kerala

കഞ്ചാവിന് അടിമയായ യുവാവ് എസ്‌ഐയെ ആക്രമിച്ചു

കൊച്ചി : കഞ്ചാവിന് അടിമയായ യുവാവ് എസ്‌ഐയെ ആക്രമിച്ചു. വടുതല സ്വദേശി നിഥിന്‍ദേവ് (27) എന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാരെ സഹായിക്കാനെത്തിയ നോര്‍ത്ത് എസ്‌ഐ എസ്.സനലിനെയെയാണ് നിഥിന്‍ ആക്രമിച്ചത്. പരുക്കേറ്റ എസ്‌ഐയെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഥിനെ ഏറെ പണിപ്പെട്ടു വാഹനത്തില്‍ കയറ്റി പൈങ്കുളത്തെ ആശുപത്രിയിലെത്തിച്ചു.

എസ്‌ഐയുടെ ദേഹത്ത് ബ്ലേഡ് ഉപയോഗിച്ചു മുറിവേല്‍പിക്കുകയായിരുന്നു. നിഥിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന വീട്ടുകാരുടെ അഭ്യര്‍ഥനപ്രകാരമാണ് എസ്‌ഐ സനല്‍ വടുതലയിലെ വീട്ടിലെത്തിയത്. വാഹനത്തില്‍ കയറ്റാന്‍ തുടങ്ങുമ്പോള്‍, കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് നിഥിന്‍ എസ്‌ഐയുടെ കയ്യിലും കാലിലും മുറിവേല്‍പിച്ചു. എസ്‌ഐയെ ആക്രമിച്ചതിനു നിഥിനെതിരെ കേസെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിനു നിധിനെതിരെ പലവട്ടം കേസെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button