NewsIndia

ഐഡിയയും എയര്‍ടെല്ലും ഡാറ്റനിരക്കുകള്‍ വെട്ടിക്കുറച്ചു

ഐഡിയയും എയര്‍ടെല്ലും ഡാറ്റനിരക്കുകള്‍ വെട്ടിക്കുറച്ചു.എയർടെൽ 655 രൂപയുടെ 4ജി, 3ജി പാക്കേജില്‍ 3ജിബി ഡാറ്റ എന്നുള്ളത് 5 ജിബിയായി ഉയര്‍ത്തി. 455 രൂപ പാക്കില്‍ 2ജിബി എന്നത് 3 ജിബി ഡാറ്റയാക്കി ഉയര്‍ത്തി. മിക്ക പാക്കുകള്‍ക്കും 48 % മുതല്‍ മുകളിലേക്ക് നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. 25 രൂപയ്ക്ക് 100 എംബി ലഭിച്ചിരുന്ന പാക്കില്‍ 145 എംബി ഡാറ്റ ഉപയോഗിക്കാം.

നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ 45 % അധികം ഡാറ്റ ഉപയോഗിക്കാമെന്നാണ് ഐഡിയ നല്‍കുന്ന ഓഫര്‍. 4ജി, 3ജി, 2ജി തുടങ്ങി എല്ലാ നെറ്റ്‌വര്‍ക്കുകളിലും പുതിയ ആനുകൂല്യം ലഭിക്കും.1 ജിബിക്ക് താഴെയുള്ള ഡാറ്റ പ്ലാനുകളുടെ വിലയാണ് മുഖ്യമായും കുറച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button