India

ആണവനിര്‍വ്യാപന കരാറിനെക്കുറിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി : ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒരിക്കലും ഒപ്പുവയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എന്‍.എസ്.ജി പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുഷമ സ്വരാജ്. എന്‍.എസ്.ജി പ്രവേശനം സംബന്ധിച്ച് ഇന്ത്യ അനാവശ്യമായി പ്രചാരണം നടത്തിയെന്ന വിലയിരുത്തല്‍ സുഷമ സ്വരാജ് തള്ളിക്കളഞ്ഞു.

ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തില്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് ഒഴിവാക്കാന്‍ ചൈനയുമായി ചര്‍ച്ച തുടരുമെന്നും സുഷമ സ്വരാജ് ലോക്‌സഭയില്‍ വ്യക്തമാക്കി. എതിര്‍പ്പുകള്‍ എല്ലാകാലത്തും തുടരുമെന്ന് കരുതുന്നില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ എതിര്‍ത്തത്. ഇക്കാര്യത്തില്‍ ഇന്ത്യക്ക് മാത്രം ഇളവ് നല്‍കുന്നത് ശരിയല്ലെന്നായിരുന്നു ചൈനയുടെ വാദം. ദക്ഷിണകൊറിയയിലെ സോളില്‍ നടന്ന എന്‍.എസ്.ജി ഉച്ചകോടിയില്‍ അംഗത്വത്തിനായുള്ള ഇന്ത്യന്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button