India

പാകിസ്ഥാനെതിരെ ശക്തമായ മറുപടിയുമായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുമെന്ന അപകടകരമായ സ്വപ്നമാണ് പാകിസ്ഥാനുള്ളത്. പാക് പ്രധാനമന്ത്രിയോട് ഇന്ത്യ മുഴുവന്‍ പറയുന്നു നിങ്ങളുടെ സ്വപ്നം നടക്കില്ല. ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയ്‌ക്കൊപ്പമുണ്ടാകും. ഈ സ്വര്‍ഗത്തെ ഭീകരരുടെ അഭയസ്ഥാനമാക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെ പാക് പ്രധാനമന്ത്രി രക്തസാക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. വാനിയുടെ വധത്തിനു ശേഷം കശ്മീരില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 45 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാനി ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനാണെന്ന കാര്യം പാക് പ്രധാനമന്ത്രിക്ക് അറിയില്ലേയെന്നും സുഷമ ചോദിച്ചു. പാക് അധിനിവേശ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎല്‍എന്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്നു മുസാഫറാബാദില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഷെരീഫ് കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പ്രസംഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button