KeralaNewsIndia

ഐ ഫോണിന്റെ പൈസ വാങ്ങി ചൈന ഫോണ്‍ കൊടുത്ത് പറ്റിച്ച യുവാവ് അറസ്റ്റില്‍

ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറവില്‍ അനവധി തട്ടിപ്പുകളും കബളിപ്പിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും കച്ചവടത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരും തട്ടിപ്പിനിരയാകുന്നവരും നിരവധിയാണ്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ആളുകളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നറിയുമ്പോള്‍ ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറുവശം നമുക്ക് മനസിലാകും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടനിര്‍മാണ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആപ്പിള്‍ ഐ ഫോണ്‍ ഓണ്‍ലൈന്‍ വഴി നല്‍കാമെന്ന് പറഞ്ഞാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇപ്പോള്‍ ബെംഗളൂരുവിലെ ഹൊസൂര്‍ മെയിന്‍ റോഡില്‍ ശ്രീമുനി റെഡ്ഡി ബില്‍ഡിങ്ങില്‍ താമസക്കാരനായ സാജനെ(35) നോര്‍ത്ത് സിഐ വൈ.നിസാമുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് ഐഫോണ്‍ നല്‍കാമെന്ന് വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തി പണം വാങ്ങിയശേഷം ചൈനാ നിര്‍മിത ഫോണ്‍ നല്‍കി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തതിന്റെ പേരിലാണ്.

വെബ്‌സൈറ് വഴി വിലകൂടിയ ആപ്പിള്‍ ഐ ഫോണിന്റെ പരസ്യം നല്‍കുകയും. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വിളിക്കുന്നവരോട് പുറം നാടുകളില്‍ നിന്ന് നികുതി വെട്ടിച്ചും,കള്ളക്കടത്തിലൂടെ വെട്ടിച്ചു കടത്തിയ ഐ ഫോണ്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് പതിവ്. വിലയുടെ പകുതി മുന്‍കൂര്‍ നല്‍കിയാല്‍ മൂന്നു ദിവസത്തിനകം ഫോണ്‍ എത്തിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. ഇതു വിശ്വസിച്ച് ഇയാള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്കു പണം നല്‍കിയവരാന് കബളിപ്പിക്കപ്പെട്ടത്

ബംനാഗളൂരുവിലെ വിവിധ ബാങ്കുകളില്‍ നിന്ന് വ്യാജവിലാസത്തില്‍ തരപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്കാണ് സാജന്‍ ആവശ്യക്കാരോട് പണം നിക്ഷേപിക്കാന്‍ പറയുക. പണം നല്‍കി മൂന്നു ദിവസത്തിനകം ഫോണ്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ പരമാവധി ദിവസങ്ങള്‍ വൈകിയെത്തിയാണ് ഇയാള്‍ ഫോണ്‍ കൈമാറിയിരുന്നത്. പണം നല്‍കിയവരെ ഏതെങ്കിലും തിരക്കുള്ള സ്ഥലത്തേക്കു വിളിച്ചുവരുത്തി ഇവര്‍ക്കു മുന്‍പില്‍ ഡെലിവറി ബോയ് എന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന സാജന്‍ കയ്യിലുള്ള പൊതി കൈമാറും. ബില്‍ ഇല്ലാത്ത കള്ളക്കടത്ത് സാധനമായതിനാല്‍ ഇപ്പോള്‍ തുറക്കേണ്ടെന്നും പൊലീസ് കണ്ടാല്‍ പിടിക്കുമെന്നും മുന്നറിയിപ്പു നല്‍കി ബാക്കി പണവും വാങ്ങി മുങ്ങുകയാണു പതിവ്. ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ ചിലര്‍ പൊതി തുറക്കാന്‍ ശ്രമിക്കുമെങ്കിലും ഐ ഫോണിന്റെ പടം പതിച്ച കവര്‍ കാണുമ്പോള്‍ ബാക്കി പണം കൂടി നല്‍കുമായിരുന്നു. പിന്നീട് കവര്‍ തുറന്നു നോക്കുമ്പോഴാണ് ഉള്ളില്‍ വില കുറഞ്ഞ ചൈനാ നിര്‍മിത ഫോണാണെന്നു തിരിച്ചറിയുന്നതും കബളിപ്പിക്കപ്പെട്ട എന്നും മനസിലാകുന്നത്.

ബെംഗളൂരിവിലെയും ഫോര്‍ട്ട് കൊച്ചിയിലെയും വ്യാജവിലാസവും ഉപയോഗിച്ചു സിം കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളതിനാല്‍ ആവശ്യാനുസരണം നമ്പര്‍ മാറുകയും പുതിയ കസ്റ്റമറെ പിടിക്കാനും സാധിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍നിന്ന് 16 വര്‍ഷം മുന്‍പു ബെംഗളൂരിവിലേക്കു താമസം മാറിയ പ്രതി ഫോണ്‍ തട്ടിപ്പില്‍ മലയാളികളെയാണു പ്രധാനമായും ഇരകളാക്കിയത്. കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാജന്‍ ചതിച്ചവരില്‍ എംബിബിഎസ്, എംബിഎ, ബിടെക് വിദ്യാര്‍ഥികളും ഐടി പ്രഫഷനലുകളും മൊബൈല്‍ ഡീലര്‍മാരുമുണ്ട്.

ഇരിങ്ങാലക്കുട, തൃശൂര്‍, പുതുക്കാട്, മലപ്പുറം, ചങ്ങനാശ്ശേരി, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button