Kerala

ആലപ്പുഴയില്‍ കടപ്പുറത്ത് വിമാന അവശിഷ്ടം അടിഞ്ഞു

ആലപ്പുഴ: ചെത്തി കടപ്പുറത്ത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന ഭാഗം അടിഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് നാലടി നീളമുള്ള വിമാനച്ചിറകിന്റെ ഭാഗം കടൽതീരത്ത് അടിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൽസ്യത്തൊഴിലാളികളാണ് ആദ്യം ലോഹ അവശിഷ്ടം കണ്ടത്. 

മാരാരിക്കുളം സി.ഐ ഉമേഷ്‌ കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ വിമാനത്തിന്റെ ചിറകുകളില്‍ ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐ.എ.ഐ മലാട്ട് ഡിവിഷന്‍, മിലിട്ടറി എയര്‍ക്രാഫ്റ്റ് ഗ്രൂപ്പ് എന്നിങ്ങനെ എഴുതിയിട്ടുണ്ടെന്ന് ഉമേഷ്‌ കുമാര്‍ പറഞ്ഞു.

ചേര്‍ത്തല ഡി.വൈ.എസ്.പി നാവികസേനയെ വിവരമറിയിച്ചിട്ടുണ്ട്. രണ്ട് മീറ്റര്‍ നീളമുള്ള ചിറകുകള്‍ കഴിഞ്ഞദിവസം കൊച്ചി കടലില്‍ തകര്‍ന്നുവീണ നേവിയുടെ ഇസ്രായേല്‍ നിര്‍മ്മിത ആളില്ലാ നിരീക്ഷണ വിമാനത്തിന്റെതാണെന്നാണ് സൂചന. കൂടുതല്‍ പരോശോധനകള്‍ക്കായി നാവികസേനയുടെ സംഘം എത്തിയേക്കും. അവശിഷ്ടങ്ങള്‍ അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button