
തന്റെ മകള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് യൂട്യൂബിനായി വീഡിയോകള്‍ ഷൂട്ട് ചെയ്യാനാണെന്ന് ജ്യോതി മല്‍ഹോത്രയുടെ പിതാവ് ഹാരിസ് മല്‍ഹോത്ര. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പിതാവിന്റെ പ്രതികരണം. പിടിച്ചെടുത്ത ഫോണുകള്‍ തിരികെ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കേണ്ട മക്കള്‍ പാകിസ്ഥാനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
തന്റെ മകള്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്ഥാനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുള്ളതാണ്. എല്ലാ അനുമതിയും എടുത്ത ശേഷമായിരിക്കും ഇങ്ങനെ പോകുക. അവിടെ മകള്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരെ വിളിച്ചാല്‍ എന്താണ് പ്രശ്‌നം എന്നും പിതാവ് ചോദിച്ചു. മറ്റൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്നും പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണമെന്നും പിതാവ് പറഞ്ഞു.
ഇവര്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.’ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ല്‍ ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും അവിടെ വെച്ച് ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ധൂറിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഡാനിഷിനെ 2025 മെയ് 13-ന് പദവിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. നിരവധി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയ പാകിസ്ഥാനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദര്‍ശിപ്പിക്കാന്‍ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.
Post Your Comments